ചെൽസിയുടെ ബകയൊകോ ഫിയൊറെന്റീനയിലേക്ക്

ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ തിമൊ ബകയൊകോ വീണ്ടും ലോണിൽ ക്ലബ് വിടും. ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിന ആണ് ബകയൊകോയെ ലോണിൽ സൈൻ ചെയ്യാൻ ശ്രമിക്കുന്നത്. ഒരു വർഷത്തെ ലോണിൽ ആകും താരം ഇറ്റലിയിലേക്ക് പോവുക. സീസൺ അവസാനം താരത്ത ഫിയൊറെന്റിന സ്ഥിര കരാറിൽ സ്വന്തമാക്കിയേക്കും. കഴിഞ്ഞ സീസണിൽ നാപോളിയിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

അന്ന് നാപോളിയുടെ പരിശീലകനായിരുന്ന ഗട്ടുസോ ആണ് ഇപ്പോൾ ഫിയൊറെന്റിനയെ പരിശീലിപ്പിക്കാൻ എത്തുന്നത്. ഇതാണ് ഈ നീക്കത്തിന്റെ പിന്നിലെ പ്രധാന കാരണം. 2017 വലിയ പ്രതീക്ഷയോടെ ചെൽസിയിൽ എത്തിയ ബകയൊകോയ്ക്ക് അവിടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിരുന്നില്ല.

അവസാന മൂന്ന് സീസണിലും ബൊകയോകോയെ ചെൽസി ലോണിൽ അയക്കുക ആയിരുന്നു. മുമ്പ് മൊണാക്കോയിലും മിലാനിലും ലോണിൽ കളിച്ചിരുന്നു. 25കാരനായ താരം പണ്ട് മൊണാക്കോയിലും റെന്നെസിലും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

Exit mobile version