“നൂയറുമായി യാതൊരു പ്രശ്നവും തനിക്കില്ല”

ജർമ്മനിയിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ സ്ഥാനത്തിനായുള്ള വാക്കു തർക്കങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് ബാഴ്സലോണ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ. നേരത്തെ ബെഞ്ചിൽ ഇരിക്കാ പറ്റില്ല എന്ന് ടെർ സ്റ്റേഗൻ പറഞ്ഞതിന് നൂയർ മറുപടി പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാൽ താനും നൂയറും തമ്മിൽ നല്ല ബന്ധമാണെന്ന് ടെർ സ്റ്റേഗൻ പറഞ്ഞു.

തികച്ചും പ്രൊഫഷണലായാണ് രണ്ട് പേരു പരസ്പരം ഇടപെടുന്നത് എന്നും നൂയറുമായി ഇടി ചെയ്യുന്നില്ല എന്നും ടെർ സ്റ്റേഗൻ പറഞ്ഞു. സ്ഥിരമായി സംസാരിക്കുന്നവരാണ് തങ്ങൾ. പക്ഷെ ഇത് തങ്ങൾക്കിടയിൽ ഒരു വിഷയം പോലുമായിട്ടില്ല എന്നും ടെർ സ്റ്റേഗൻ പറഞ്ഞു.

Exit mobile version