Picsart 25 10 02 14 34 00 912

കണ്ണൂരുകാരന്‍ ഷിബിന്‍ സാദ് വാരിയേഴ്‌സില്‍

കണ്ണൂര്‍: കൊല്‍ക്കത്തന്‍ ക്ലബ് ഭവാനിപൂര്‍ എഫ്‌സിയില്‍ നിന്ന് ഷിബിന്‍ സാദിനെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. സെന്റര്‍ ബാക്കിയി കളിക്കുന്ന താരമാണ് ഷിബിന്‍
എസ്.എന്‍ കോളേജിന് വേണ്ടി കളിച്ച് തുടങ്ങിയ ഷിബിന്‍ 2018 ല്‍ ഓള്‍ ഇന്ത്യ സര്‍വകലാശാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കണ്ണൂര്‍ സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. തുടര്‍ന്ന് കേരള പ്രീമിയര്‍ ലീഗില്‍ വയനാട് യൂണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടി. 2023-24 കേരള പ്രിമീയര്‍ ലീഗ് സീസണില്‍ കേരള യുണൈറ്റഡിലേക്ക് മാറി താരം കേരള പ്രീമിയര്‍ കിരീടത്തില്‍ മുത്തമിട്ടു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയാണ്.

ഫോട്ടോ
ഷിബിന്‍ സാദ്

Exit mobile version