Mithun

കണ്ണൂർ വാരിയേഴ്സിന്റെ ഗോള്‍വല കാക്കാന്‍ കണ്ണൂരിന്റെ മിഥുനും

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സിന്റെ 2024-25 സീസണില്‍ ഗോള്‍വല കാക്കാന്‍ കണ്ണൂരിന്റെ സ്വന്തം മിഥുന്‍ വിയും. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന മിഥുന്‍ കേരളത്തിലെ തന്നെ അനുഭവ സമ്പന്നനായ ഗോള്‍ കീപ്പറാണ്.
2018 ല്‍ കൊല്‍ക്കത്ത, 2022 ല്‍ മലപ്പുറം എന്നീ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളാ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു.

2018 സന്തോഷ് ട്രോഫി ഫൈനലില്‍ മിഥുന്‍ കേരളത്തിന്റെ രക്ഷകനായി. ഫൈനലില്‍ വെസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ മിഥുന്‍ ബംഗാളിന്റെ രണ്ട് പെനാല്‍റ്റി കിക്കാണ് തട്ടി അകറ്റിയത്. 2018 ലെ സന്തോഷ് ട്രോഫിയിലെ മികച്ച താരവുമായി.
2022 ല്‍ ഗുജറാത്ത് ദേശീയ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ കേരള ടീമിലും അംഗമായിരുന്നു. കേരള പ്രീമിയര്‍ ലീഗിലെ ആദ്യ സീസണിലെ മികച്ച ഗോള്‍ കീപ്പറുമായിരുന്നു. മുന്‍ കേരള ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായിരുന്ന ഈ കണ്ണൂരുമാരന്‍ കേരള യുണൈറ്റഡ്, മുത്തൂറ്റ് എഫ്.എ., കിക്ക് സറ്റാര്‍ട്ട് എഫ്.സി., എസ്.ബി.ഐ കേരള എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Exit mobile version