Picsart 24 08 28 22 14 05 002

SLK-യുടെ ടൈറ്റിൽ സ്പോൺസർ ആയി മഹീന്ദ്ര ഗ്രൂപ്പ്, കപ്പ് നേടുന്നവർക്ക് 1 കോടി സമ്മാനത്തുക

സൂപ്പർ ലീഗ് കേരളയുടെ (SLK) ടൈറ്റിൽ സ്പോൺസർ ആയി മഹീന്ദ്ര ഗ്രൂപ്പ് എത്തി. മഹേന്ദ്ര ഗ്രൂപ്പ് ആയിരിക്കും സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ ടൈറ്റിൽ സ്പോൺസർ ആയി ഉണ്ടാവുക. ഇതോടെ മഹീന്ദ്ര സൂപ്പർ ലീഗ് കേരള എന്നായിരിക്കും ലീഗ് അറിയപ്പെടുക. മുമ്പ് മഹീന്ദ്ര യുണൈറ്റഡിലൂടെ ഇന്ത്യൻ ഫുട്ബോളിൽ സജീവമായിരുന്ന ഗ്രൂപ്പാണ് മഹീന്ദ്ര. അവർ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നത് ഇരട്ടി സന്തോഷമായി ഫുട്ബോൾ പ്രേമികൾക്ക് നൽകുക.

സൂപ്പർ ലീഗ് കേരളയിലെ വിജയികൾക്ക് ഒരുകോടി ആയിരിക്കും സമ്മാനമായി നൽകുക എന്നും വാർത്തകൾ വരുന്നുണ്ട്. റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. സൂപ്പർ ലീഗ് കേരള ആരംഭിക്കാൻ ഇനി ഒരാഴ്ച കൂടി മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ 7ന് ഫോഴ്സ കൊച്ചിയും മലപ്പുറം എഫ് സിയും തമ്മിലുള്ള മത്സരത്തിലൂടെയാണ് സീസൺ ആരംഭിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.

Exit mobile version