Picsart 25 12 01 13 26 00 968

സൂപ്പർ ലീഗ് കേരള; കണ്ണൂരിന്റെ സെമി സാധ്യതകള്‍

സൂപ്പർ ലീഗ് കേരളയിൽ ഇനി സെമിയിൽ എത്താനുള്ള കണ്ണൂർ വാരിയേഴ്സിന്റെ സാധ്യതകൾ പരിശോധിക്കാം.

ഡിസംബര്‍ 2 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വിജയിക്കണം. വിജയിക്കുകയാണെങ്കില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് എത്താം.

മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ കണ്ണൂര്‍ സെമി ഫൈനലിന് യോഗ്യത നേടാതെ പുറത്ത് പോകും. എന്നാല്‍ വിജയിക്കുന്നതിനൊപ്പം ഡിസംബര്‍ 3 ന് നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരവും ഡിസംബര്‍ 4 ന് നടക്കുന്ന മലപ്പുറം എഫ്‌സിയും ഫോഴ്‌സ കൊച്ചി എഫ്‌സിയും തമ്മിലുള്ള രണ്ട് മത്സര ഫലത്തെ അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനല്‍ ലൈനപ്പ്.


തിരുവനന്തപുരവും മലപ്പുറവും പരാജയപ്പെടുകയാണെങ്കില്‍ കണ്ണൂരിന് സെമിയിലെത്താം. എതോടൊപ്പം ഏതെങ്കിലും ഒരു ടീം പരാജയപ്പെടുകയും വിജയിക്കുകയും ചെയ്താല്‍ കണ്ണൂരിന് സെമിയിലെത്താം. മലപ്പുറം ഫോഴ്‌സ കൊച്ചി മത്സരം സമനിലയില്‍ പിരിഞ്ഞാലും കണ്ണൂരിന് സെമി ഫൈനലിലെത്താന്‍ സാധിക്കും. എന്നാല്‍ മലപ്പുറം വിജയിക്കുകയും തിരുവനന്തപുരം കാലിക്കറ്റ് മത്സരം സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പുറത്താകും.

Exit mobile version