ഫോഴ്സ കൊച്ചി

ഫോഴ്സാ കൊച്ചിയെ പരിശീലിപ്പിക്കാൻ പോർച്ചുഗീസ് പരിശീലകൻ

സൂപ്പർ ലീഗ് കേരള ടീമായ ഫോഴ്സാ കൊച്ചിയുടെ പരിശീലകനായി പോർച്ചുഗീസ് പരിശീലകൻ മരിയോ ലെമോസ് നിയമിതിനായി. അവസാനമായി ബംഗ്ലാദേശ് ക്ലബായ ധാക്ക അഭാനിയെ ആണ് ലെമോസ് പരിശീലിപ്പിച്ചത്. 38കാരനായ പരിശീലകൻ ബംഗ്ലാദേശ് ദേശീയ ടീമിന്റെ താൽക്കാലിക പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഫോഴ്സാ കൊച്ചി

അദ്ദേഹം ഐ ലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡിന്റെ പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ നീക്കം പരാജയപ്പെട്ടതോടെയാണ് സൂപ്പർ ലീഗ് കേരളയിലേക്ക് അദ്ദേഹം എത്തുന്നത്. മലയാള സിനിമാതാരം പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള ക്ലബാണ് ഫോഴ്സ കൊച്ചി.

അവർ നേരത്തെ ജോ പോൾ അഞ്ചേരിയെ സഹ പരിശീലകനായി നിയമിച്ചിരുന്നു.

Exit mobile version