1000728151

അഖിലേന്ത്യാ സെവൻസ്; ഫിഫ മഞ്ചേരിയെ ടൗൺ ടീം അരീക്കോട് തോൽപ്പിച്ചു

2024-25 ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ സീസണിൽ നവംബർ 16-ന് രണ്ട് മികച്ച മത്സരങ്ങൾ നടന്നു. തൃത്താലയിൽ മെഡിക്വാർഡ് അരീക്കോട് സിൻസിയർ യൂസ്ഡ് കാർ എഫ്‌സി കൊണ്ടോട്ടിയെ 1-0ന് പരാജയപ്പെടുത്തി. മെഡിഗാഡിന്റെ സീസണിലെ ആദ്യ വിജയമാണിത്.

ചെർപ്പുളശ്ശേരിയിൽ ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ ബിയാങ്കോ ഖത്തർ ഫിഫ മഞ്ചേരിക്കെതിരെ ക്ലബ് ജിഡി കണ്ണൂർ സ്പോൺസർ ചെയ്യുന്ന ടൗൺ ടീം അരീക്കോട് വിജയിച്ചു. 1-0ന് ആയിരുന്നു ഫിഫ മഞ്ചേരിയുടെ തോൽവി. സീസണിലെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ടത് ഫിഫാ മഞ്ചേരിക്ക് വലിയ ക്ഷീണമാകും.

നവംബർ 17, നാളെ തൃത്താലയിൽ റിയൽ എഫ്‌സി തെന്നല ഷാൻ പ്രോപ്പർട്ടീസ് ഉഷ തൃശ്ശൂരിനെയും, ചെർപ്പുളശ്ശേരിയിൽ എസ്സ ഗ്രൂപ്പ് ബേസ് പെരുമ്പാവൂർ ഹുണ്ടേഴ്‌സ് കൂത്തുപറമ്പിനെയും നേരിടും. മങ്കടയിലെ നാളെ മത്സരമില്ല.

Exit mobile version