സോക്കർ ഷൊർണ്ണൂരിനോട് കണക്കു തീർത്ത് ഫിഫാ മഞ്ചേരി

പെരുവള്ളൂരിൽ തോറ്റതിന്റെ കണക്ക് ഫിഫാ മഞ്ചേരി ഇങ്ങ് കർക്കിടാംകുന്നിൽ തീർത്തു. കർക്കിടാംകുന്നിൽ ഇന്ന് ഫിഫാ മഞ്ചേരിയും സോക്കർ ഷൊർണ്ണൂരും തമ്മിലുള്ള മത്സരം വിജയിച്ചാണ് ഫിഫാ മഞ്ചേരി വിജയ വഴിയിലേക്ക് തിരികെ എത്തിയത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. നേരത്തെ പെരുവള്ളൂരിൽ വെച്ച് ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോൾ ഫിഫാ മഞ്ചേരിയെ സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തിയിരുന്നു.

നാളെ കർക്കിടാംകുന്ന് സെവൻസിൽ ഉഷാ തൃശ്ശൂർ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.

Exit mobile version