എടത്തനാട്ടുകരിയിൽ ത്രില്ലർ പോരിൽ അഭിലാഷ് കുപ്പൂത്തിന് വിജയം

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഭിലാഷ് കുപ്പൂത്തിന് വിജയം. എടത്തനാട്ടുകര സെവൻസിലെ ആറാം മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് കുപ്പൂത്ത് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കുപ്പൂത്തിന്റെ വിജയം. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ കളിയുടെ അവസാന നിമിഷം വരെ 2-2 എന്നായിരുന്നു സ്കോർ. പിന്നീടാണ് നിർണായക വിജയ ഗോൾ അഭിലാഷ് നേടിയത്.

ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Exit mobile version