ഇന്റർ മിലാന് വിജയം, സീരി എ കിരീടം പോരാട്ടം ആവേശകരമായി മുന്നോട്ട്

സീരി എയിലെ കിരീട പോരാട്ടം ശക്തമായി മുന്നോട്ട് പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഇന്ന് ഹെല്ലാസ് വെറോണയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയം. ആദ്യ 30 മിനുട്ടുകൾക്ക് ഇടയിൽ തന്നെ ഇന്റർ മിലാൻ രണ്ടു ഗോളുകൾ നേടിയിരുന്നു.20220410 003829

22ആം മിനുട്ടിൽ പെരിസിചിന്റെ പാസ് സ്വീകരിച്ച് ബരേയ ആണ് ഇന്ററിന് ലീഡ് നൽകിയത്. പിന്നാലെ 30ആം മിനുട്ടിൽ ജെക്കോ ലീഡ് ഇരട്ടിയാകുകയും ചെയ്തു. ആ ഗോളും ഒരുക്കിയത് പെരിസിചായിരുന്നു. ഈ വിജയത്തോടെ ഇന്റർ മിലാൻ 31 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. 67 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുന്നു. 66 പോയിന്റുമായി നാപോളി ലീഗിൽ മൂന്നാമതും നിൽക്കുന്നു.

Exit mobile version