ഡിമാർകോയ്ക്ക് ഇന്റർ മിലാൻ പുതിയ കരാർ നൽകും

ഡിഫൻഡർ ഫെഡറിക്കോ ഡിമാർകോ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും. 2026 ജൂൺ വരെ സാൻ സിറോയിൽ തുടരുന്ന കരാർ ആകും ഫെഡറിക്കോ ഡിമാർക്കോയുടെ ഒപ്പുവെക്കുക. ഹെല്ലാസ് വെറോണയ്‌ക്കൊപ്പം ലോണിൽ നിന്ന് മടങ്ങിയെത്തിയ ഡിഫൻഡർ കോച്ച് സിമോൺ ഇൻസാഗിയുടെ കീഴിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2026 ജൂൺ വരെ ഒരു സീസണിൽ 1.6 മില്യൺ യൂറോ വിലമതിക്കുന്ന പുതിയ അഞ്ച് വർഷത്തെ കരാർ ആണ് ഇന്റർ നൽകുന്നത്. ഡിമാർക്കോ ഈ സീസണിൽ 12 സീരി എ ഗെയിമുകൾ കളിച്ചിട്ടുണ്ട്, ഈ കളികളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തു, കൂടാതെ ഇതുവരെയുള്ള അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും പ്രത്യക്ഷപ്പെട്ടു.

Exit mobile version