ഹകിമിയെ ഇന്റർ മിലാന് നൽകിയത് റയലിന്റെ വലിയ തെറ്റാണ് എന്ന് റൊണാൾഡോ

അച്റഫ് ഹകിമിയെ ടീമിൽ നിലനിർത്താൻ അവസരം ഉണ്ടായിട്ടും നിലനിർത്താതെ ക്ലബ് വിടാൻ താരത്തെ അനുവദിച്ചത് റയൽ മാഡ്രിഡ് ചെയ്ത വലിയ തെറ്റാണ് എന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഇന്റർ മിലാൻ അവസാന ദശകത്തിൽ നടത്തിയ ഏറ്റവും മികച്ച സൈനിംഗ് ഹകിമി ആണെന്നും റൊണാൾഡോ പറയുന്നു. റയലിൽ നിന്ന് 40 മില്യണു മുകളിൽ ഉള്ള ട്രാൻസ്ഫറിൽ ആയിരുന്നു ഹകിമി ഇന്ററിൽ എത്തിയത്.

ഹകീമിയുടെ പ്രകടനങ്ങൾ നിരീക്ഷിക്കാറുണ്ട് എന്നും ഹകീമിയ്ക്ക് ഒരുമിച്ച് കളിച്ചിരുന്നേൽ വളരെ നന്നായേനെ എന്നും റൊണാൾഡോ പറഞ്ഞു. ഇന്റർ മിലാനിൽ ലൗട്ടാരോ മാർട്ടിനെസും തന്റെ പ്രിയപ്പെട്ട താരമാണെന്ന് മുൻ ഇന്റർ താരം കൂടിയായ റൊണാൾഡോ പറഞ്ഞു. ഇന്ററിന് ഇത്തവണ കിരീട സാധ്യത ഉണ്ട് എന്ന് പറഞ്ഞ റൊണാൾഡൊ എ സി മിലാന്റെ യുവനിരയെ ഭയക്കേണ്ടതുണ്ട് എന്നും പറഞ്ഞു.

Exit mobile version