സന്തോഷ് ട്രോഫി, തമിഴ്നാടിന് രണ്ടാം വിജയം

സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യത റൗണ്ടിൽ തമിഴ്നാടിന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തമിഴ്നാടിന്റെ വിജയം. സെന്തമിഴി ആണ് വിജയ ഗോൾ നേടിയത്. പക്ഷെ വിജയിച്ചു എങ്കിലും തമിഴ്നാടിന്റെ ഫൈനൽ റൗണ്ട് പ്രതീക്ഷകൾ കുറവാണ്. കർണാടക ആകും ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. കർണാടകയ്ക്ക് ഇന്ന് തെലുങ്കാനയ്ക്ക് എതിരെ ഒരു സമനില മതി ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ. ഇന്ന് വൈകിട്ടാണ് തെലുങ്കാന കർണാടക പോരാട്ടം.

Exit mobile version