സാഞ്ചസ് ഇന്ന് അരങ്ങേറും എന്ന് മൗറീന്യോ

അലക്സിസ് സാഞ്ചസ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ അരങ്ങേറും. എഫ് എ കപ്പിൽ യെവോളി ടൗണിനെതിരെ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ സാഞ്ചസ് ഉണ്ടാകുമെന്ന് ഹോസെ മൗറീന്യോ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി‌.

ഏഴാം നമ്പറിൽ ഇറങ്ങുന്ന സാഞ്ചസ് ഏതു പൊസിഷനിലാകും മാഞ്ചസ്റ്ററിൽ ഇറങ്ങുക എന്നതാകും ആരാധകർ ഉറ്റുനോക്കുന്നത്. ഇടതു വിങ്ങിൽ മാർഷൽ മിന്നി നിൽക്കുന്നത് കൊണ്ട് വലതു വിങ്ങിലാകും സാഞ്ചസിന്റെ അരങ്ങേറ്റം എന്നാണ് കരുതുന്നത്. ഇന്ന് രാത്രി 1.30നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യെവോളി ടൗൺ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version