Picsart 22 12 23 14 08 07 196

സാൾട്ട് ബേ എങ്ങനെ ഫൈനലിന് ശേഷം പിച്ചിൽ എത്തി എന്നത് ഫിഫ അന്വേഷിക്കും

2022 ലെ ഖത്തറിലെ ലോകകപ്പ് ഫൈനലിന് ശേഷം ടർക്കിഷ് റെസ്റ്റോറേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൾട്ട് ബേ എങ്ങനെ പിച്ചിൽ പ്രവേശിച്ചുവെന്നതിനെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചു. സാൾട്ട് ബേ ഫൈനലിന് ശേഷം ഗ്രൗണ്ടിൽ എത്തി അർജന്റീന താരങ്ങളുടെ ലോകകപ്പ് ആഘോഷത്തിന് ഇടയിൽ വന്നത് പല താരങ്ങളെയും അലോസരപ്പെടുത്തിയിരുന്നു.

ടൂർണമെന്റ് പ്രോട്ടോക്കോൾ ലംഘനങ്ങൾ നറന്നിട്ടുണ്ട്ർങ്കിൽ പരിഹരിക്കാൻ ഉചിതമായ ആഭ്യന്തര നടപടി സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫ മേധാവി ജിയാനി ഇൻഫാന്റിനോയ്‌ക്കൊപ്പം സ്ഥിരമായി കണ്ടിട്ടുള്ള സാൾട്ട് ബേ ലോകകപ്പിലെ പ്രധാന മത്സരങ്ങൾക്ക് എല്ലാം വി വി ഐ പി കസേരയിൽ ഉണ്ടായിരുന്നു.

Exit mobile version