Picsart 24 03 31 02 33 58 946

റൊണാൾഡോക്ക് ഹാട്രിക്ക്!! അൽ നസറിന് വമ്പൻ ജയം

സൗദി ലീഗിൽ അൽ നസറിനും റൊണാൾഡോക്കും വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ അൽ തായിയെ നേരിട്ട അൽ നസർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഹാട്രിക്ക് അടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് കളിയിലെ ഹീറോ ആയത്.

മത്സരത്തിൽ 20ആം മിനുട്ടിൽ ഒടാവിയോയിലൂടെ അൽ നസഎ ആണ് ആദ്യം ലീഡ് എടുത്തത്. 22ആം മിനുട്ടിലെ മിസിജാന്റെ ഗോൾ അൽ തായീക്ക് സമനില നേടിക്കൊടുത്തു. 36ആം മിനുട്ടിൽ മിസിജാൻ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ അൽ തായി 10 പേരായി ചുരുങ്ങി. ആദ്യ പകുതിയുടെ അവസാനം ഗരീബിലൂടെ അൽ നസർ ലീഡ് എടുത്തു.

രണ്ടാം പകുതിയിൽ ആയിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 65ആം മിനുട്ടിൽ ആദ്യ ഗോൾ. രണ്ടു മിനുട്ടുകൾക്ക് അകം വീണ്ടും റൊണാൾഡോ ഗോൾ നേടി. പിന്നീട് 87ആം മിനുട്ട റൊണാൾഡോ ഹാട്രിക്കും തികച്ചു. റൊണാൾഡോയുടെ സൗദി ലീഗിലെ നാലാം ഹാട്രിക്ക് ആണിത്‌ ഇതോടെ 5-1ന്റെ വിജയം അൽ നസർ പൂർത്തിയാക്കി.

അവർ ഇപ്പോൾ ലീഗിൽ 59 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇപ്പോഴും അൽ ഹിലാലിന് 12 പോയിന്റ് പിറകിലാണ് അൽ നസർ‌.

Exit mobile version