വാൻ ഡൈകും തിരികെയെത്തുന്നു

ലിവർപൂൾ സെന്റർ ബാക്കായ വാൻ ഡൈകും തിരികെ എത്തുകയാണ്. താരം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ ലിവർപൂൾ ക്ലബ് ഇന്ന് പങ്കുവെച്ചു. പരിശീലനം ആരംഭിച്ചു എങ്കിലും വാൻ ഡൈക് മാച്ച് സ്ക്വാഡിലേക്ക് തിരികെയെത്താൻ ഇനിയും സമയമെടുക്കും. അടുത്ത ആഴ്ച മുതൽ ടീമിനൊപ്പം വാൻ ഡൈക് പരിശീലനം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാൻ ഡൈക് ഈ സീസൺ അവസാനിക്കും മുമ്പ് കളത്തിൽ എത്തും എന്ന് നേരത്തെ തന്നെ ക്ലോപ്പ് പറഞ്ഞിരുന്നു. സീസൺ തുടക്കത്തുൽ എവർട്ടണെതിരായ മത്സരത്തിൽ ഏറ്റ എ സി എൽ ഇഞ്ച്വറി ആണ് വാൻ ഡൈകിനെ ഇത്ര കാലം പുറത്ത് ഇരുത്തിയത്. വാൻ ഡൈക് ഇല്ലാത്തത് കൊണ്ട് തന്നെ ലിവർപൂൾ ഈ സീസണിൽ ഒരുപാട് പിറകിലേക്ക് പോവുന്നതാണ് കാണാൻ കഴിഞ്ഞത്. വാൻ ഡൈകിന്റെ തിരിച്ചുവരവ് ക്ലോപ്പിനും ലിവർപൂൾ ആരാധകർക്കും വലിയ ആശ്വാസം നൽകും.

Exit mobile version