Picsart 23 01 13 20 25 42 552

വാൻ ഡെ ബീകിന് ഈ സീസൺ നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിന് വലിയ തിരിച്ചടി. പരിക്കേറ്റ വാൻ ഡെ ബീക് ഇനി ഈ സീസണിൽ കളിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് അറിയിച്ചു. വാൻ ഡെ ബീകിന്റെ മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ്. താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. ആറ് മാസത്തോളം വാൻ ഡെ ബീകിന് വിശ്രമവും വേണ്ടി വരും. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ കളിക്കുമ്പോൾ ആയിരുന്നു വാൻ ഡെ ബീകിന് പരിക്കേറ്റത്.

അടുത്തിടെ ആയിരുന്നു വാൻ ഡെ ബീക് പരിക്ക് മാറി എത്തിയത്. പതിയെ മാച്ച് സ്ക്വാഡിൽ സ്ഥിരമായി ഉൾപ്പെട്ടു തുടങ്ങുന്നതിന് ഇടയിൽ ആണ് വാൻ ഡെ ബീകിന് പരിക്ക് വീണ്ടും വില്ലനായത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് സീസൺ മുമ്പ് വലിയ പ്രതീക്ഷയോടെ എത്തിയ വാൻ ഡെ ബീക് ഇതുവരെ ടീമിൽ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല.

Exit mobile version