സ്വിറ്റ്സർലാന്റ് ഡിഫൻഡറെ ന്യൂകാസിൽ സ്വന്തമാക്കി

സ്വിറ്റ്സർലാന്റ് ഡിഫൻഡറായ ഫാബിയൻ ഷാറിനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി. സ്പാനിഷ് ക്ലബായ ഡിപോർട്ടീവോയിൽ നിന്നാണ് ഫാബിയൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ ഡിപോർട്ടീവോയ്ക്കായി 25 മത്സരങ്ങൾ താരം കളിച്ചിരുന്നു. മുമ്പ് ജർമ്മൻ ക്ലബായ ഹോഫൻഹിമിന്റെ താരം കൂടിയായിരുന്നു.

ഈ കഴിഞ്ഞ ലോകകപ്പിൽ സ്വിറ്റ്സർലാന്റിനായി ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഫാബിയൻ കളിച്ചിരുന്നു. സസ്പെൻഷൻ കാരണം ഫാബിയൻ കളിക്കാത്ത പ്രീക്വാർട്ടർ മത്സരത്തിലാണ് സ്വിറ്റ്സർലാന്റ് പരാജയപ്പെട്ട് പുറത്തായത്. 26കാരനായ ഫാബിയൻ ന്യൂകാസിലിന്റെ ഈ സീസണിലെ നാലാ സൈനിംഗ് ആണ്‌. നേരത്തെ മാർടിൻ ദുബ്രക, കി സുങ് യുങ്, കെനെഡി എന്നിവരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വിറ്റ്സർലാന്റ് എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version