സാഞ്ചസ് വിജയ ഗോൾ നേടിയതിൽ സന്തോഷം – ലുകാകു

ന്യൂകാസിലിനെതിരായ മത്സരത്തിൽ അലക്സിസ് സാഞ്ചസാണ് വിജയ ഗോൾ നേടിയത് എന്നതിൽ താൻ ഏറെ സന്തോഷിക്കുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാകു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് മുതൽ ഫോമിലില്ലാത്ത സാഞ്ചസ് കടുത്ത വിമർശനങ്ങളിലൂടെ ആയിരുന്നു കടന്നു പോകുന്നത്. ന്യൂകാസിലിനെതിരെ സബായി എത്തിയാണ് സാഞ്ചേസ് തൊണ്ണൂറാം മിനുട്ടിൽ വിജയ ഗോൾ നേടിയത്.

സാഞ്ചസ് ഈ ഗോൾ അർഹിക്കുന്നു എന്ന് ലുകാകു പറഞ്ഞു. അത്തരമൊരു വിജയ ഗോൾ നേടാൻ തനിക്കും ആഗ്രഹമുണ്ട്. എന്നാണ് സാഞ്ചസിനാണ് ഈ ഗോൾ അത്യാവശ്യം. അദ്ദേഹത്തിന്റെ ടീമിനു വേണ്ടിയുള്ള കഷ്ടപ്പാടിന് ഈ ഗോൾ അർഹിച്ചിരുന്നു എന്നും ലുകാലു പറഞ്ഞു. സാഞ്ചസിന്റെ ആത്മാർത്ഥതയെ പരിശീലകൻ മൗറീനോയും അഭിനന്ദിച്ചു.

Exit mobile version