Picsart 23 10 04 11 43 36 404

അടുത്ത മത്സരം സിറ്റിക്ക് എതിരെ, ആഴ്സണലിന്റെ ബുകായോ സാകയ്ക്ക് പരിക്ക്

പ്രീമിയർ ലീഗിൽ ഒരു വലിയ മത്സരം മുന്നിലിരിക്കെ ആഴ്സണലിന് വലിയ തിരിച്ചടി. അവരുടെ പ്രധാന താരമായ ബുകായോ സാകയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ലെൻസിനെതിരെ കളിക്കുന്നതിനിടയിൽ ആണ് പരിക്കേറ്റത്. ആദ്യ പകുതിയിൽ ഒരു ബാക്ക് ഹീൽ പാസ് ചെയ്യുന്നതിന് ഇടയിൽ ആണ് പരിക്കേറ്റത് എന്ന് പരിശീലകൻ അർട്ടേറ്റ പറഞ്ഞു.

പരിക്ക് സാരമുള്ളതാണ് എന്നും അടുത്ത മത്സരങ്ങളിൽ സാക ഉണ്ടാകില്ല എന്നും അർട്ടേറ്റ സൂചന നൽകി. കഴിഞ്ഞ മത്സരത്തിൽ തന്നെ ചെറിയ പരിക്കേറ്റിരുന്ന സാകയെ ഇന്നലെ കളിപ്പിച്ചതിന് ഇപ്പോൾ അർട്ടേറ്റ വിമർശനങ്ങൾ നേരിടുന്നുണ്ട്. മസിൽ ഇഞ്ച്വറി ആണെങ്കിൽ ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമെ സാക കളിക്കാൻ സാധ്യതയുള്ളൂ. ഈ ഞായറാഴ്ച ആഴ്സണലിന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുണ്ട്.

Exit mobile version