“ഒലെയ്ക്ക് ഈ തോൽവിക്ക് ശേഷവും എങ്ങനെ ചിരിക്കാൻ ആകുന്നു” – വാൻ പേഴ്സി

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൽഷ്യറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ പേഴ്സി. ഇന്നലെ ആഴ്സണലിനെതിരെയുള്ള മത്സരം പരാജയപ്പെട്ട ശേഷം ചിരിച്ച മുഖത്തോടെ നടന്ന സോൽഷ്യറിനെ ആണ് വാൻ പേഴ്സി വിമർശിച്ചത്. എങ്ങനെ ഇങ്ങനെയൊരു ഫലത്തിനു ശേഷവും ചിരിക്കാൻ കഴിയുന്നു എന്ന് വാൻ പേഴ്സി ചോദിക്കുന്നു.

ഒലെ സംസാരിക്കുന്നത് കേൾക്കുമ്പോൾ വളരെ സൗമ്യനായ ഒരാളായാണ് അദ്ദേഹത്തെ തോന്നുന്നത്. പക്ഷെ ഒലെ ഇത്തിരി രോഷം കാണിക്കേണ്ടതുണ്ട് എന്ന് വാൻ പേഴ്സി പറഞ്ഞു. എന്നാലെ താരങ്ങളിൽ നിന്ന് മികച്ച പ്രകടനം ലഭിക്കുകയുള്ളൂ എന്നും വാൻ പേഴ്സി പറഞ്ഞു.

Exit mobile version