Picsart 23 03 01 23 06 19 661

തന്റെ അടുത്ത ക്ലബും പ്രീമിയർ ലീഗ് ക്ലബ് ആകണം എന്ന് അർജന്റീനയുടെ മകാലിസ്റ്റർ

ബ്രൈറ്റൺ സ്റ്റാർ അലക്സിസ് മാക് അലിസ്റ്റർ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന സൂചന നൽകി. ഇപ്പോൾ താൻ ബ്രൈറ്റണിൽ സന്തോഷവാൻ ആണെന്നും വേറെ ഒന്നും ചിന്തിക്കുന്നില്ല എന്നും പറഞ്ഞ മകാലിസ്റ്റർ എന്നാൽ താൻ തന്റെ അടുത്ത ക്ലബും പ്രീമിയർ ലീഗ് ക്ലബ് ആകണം എന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞു. ഇത് പ്രീമിയർ ലീഗിലെ തന്നെ വലിയ ക്ലബുകളിൽ ഒന്നിലേക്ക് മകാലിസ്റ്റർ പോകും എന്നതിന്റെ സൂചനയാണ്.

“മകാലിസ്റ്റർ ജൂലൈയിൽ അദ്ദേഹം ക്ലബ് വിട്ടു പോകും എന്ന് നേരത്തെ അദ്ദേഹത്തിന്റെ ഏജന്റും പറഞ്ഞിരുന്നു‌. അർജന്റീനയുടെ 2022 ലോകകപ്പ് വിജയത്തിൽ മാക് അലിസ്റ്റർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ ബ്രൈറ്റണിന്റെ യൂറോപ്യൻ യോഗ്യത സ്വപ്നങ്ങളിൽ മകാലിസ്റ്ററിന്റെ പങ്കു വലുതാണ്‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ Mac Allister-നുള്ള ഓഫറുകൾ എല്ലാം ബ്രൈറ്റൺ നിരസിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്ന വിൻഡോയിൽ ക്ലബ്ബിന് അവനെ നിലനിർത്തുക ബുദ്ധിമുട്ടായിരിക്കും. 80 മില്യണു മുകളിൽ ബ്രൈറ്റൺ മകാലിസ്റ്ററിനായി ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version