ലിവർപൂളിന്റെ വിജയ കുതിപ്പിന് അവസാനം, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സമനില

പ്രീമിയർ ലീഗിൽ തുടർ വിജയങ്ങളുടെ റെക്കോർഡ് ഇടാൻ ലിവർപൂളിനായില്ല. ഇന്ന് നടന്ന വമ്പൻ പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു. മോശം ഫോമിൽ ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മികച്ച പ്രകടനം നടത്താൻ ക്ലോപ്പിന്റെ ടീമിനായില്ല. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

പോഗ്ബയില്ലാതെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. ലിവർപൂൾ നിരയില സലായും ഉണ്ടായിരുന്നില്ല. മത്സരത്തിൽ നന്നായി തുടങ്ങിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു. 36ആം മിനുട്ടിൽ റാഷ്ഫോർഡായിരുന്നു ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിൽ ഡാനിയൽ ജെയിംസ് നടത്തിയ കുതിപ്പിന് ഒടുവിൽ ആയിരുന്നു യുണൈറ്റഡ് ഗോൾ.

എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ലിവർപൂളിനായി. 85ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന്റെ ഗോൾ. ലലാന്ന ആയിരുന്നു സ്കോറർ. വിജയ ഗോളിനായി ലിവർപൂൾ ശ്രമിച്ചു എങ്കിലും നടന്നില്ല. ലിവർപൂൾ ഈ സീസണിൽ ആദ്യമായാണ് ലീഗിൽ ഒരു മത്സരം വിജയിക്കാതിരിക്കുന്നത്. സമനില വഴങ്ങി എങ്കിലും ലിവർപൂൾ തന്നെയാണ് ലീഗിൽ ഇപ്പോഴും ഒന്നാമതുള്ളത്.

Exit mobile version