Picsart 24 09 01 09 23 29 470

ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടം

ഇന്ന് രാത്രി ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന വലിയ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. ലിവർപൂൾ, അവരുടെ പുതിയ കോച്ച് ആർനെ സ്ലോട്ടിനൊപ്പം മികച്ച രീതിയിൽ ആണ് സീസൺ തുടങ്ങിയത്. അവരുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സീസൺ നന്നായാണ് ലിവർപൂൾ ആരംഭിച്ചത്.

ലിവർപൂൾ അവസാനം ഓൾഡ്ട്രാഫോർഡിൽ എത്തിയപ്പോൾ ഗോൾ അടിച്ച് മൈനൂ

എറിക് ടെൻ ഹാഗിൻ്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരുക്കൽ കൂടെ സമ്മിശ്ര തുടക്കമാണ് സീസണ് ലഭിച്ചത്. ഫുൾഹാമിനെതിരെ അവരുടെ ആദ്യ ഹോം മത്സരത്തിൽ അവർ വിജയിച്ചുവെങ്കിലും ബ്രൈറ്റനെതിരെയുള്ള അടുത്ത മത്സരത്തിൽ അവർ പരാജയപ്പെട്ടു.

യുണൈറ്റഡിൻ്റെ പുതിയ സൈനിംഗ്, മാനുവൽ ഉഗാർതെ ഇന്ന് രാത്രി അരങ്ങേറ്റം കുറിച്ചേക്കും. രാത്രി 8:30 ന് ആരംഭിക്കുന്ന മത്സരം ഹോട്ട്‌സ്റ്റാറിലും സ്റ്റാർ സ്‌പോർട്‌സിലും തത്സമയം കാണാം.

Exit mobile version