മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണ് എതിരെ, രണ്ട് ടീമുകൾക്കും നിർണായക മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ നേരിടും. ഗുഡിസൻ പാർക്കിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകൾക്കും വിജയം അത്യാവശ്യമാണ്. ലമ്പാർഡിന്റെ എവർട്ടൺ റിലഗേഷൻ ഭീഷണിക്ക് ഒരു പോയിന്റ് മാത്രം മുകളിലാണ്. അവർക്ക് ഇനി ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ഇനി ഒരു പരാജയം കൂടെ നേരിട്ടാൽ ലമ്പാർഡിന്റെ ജോലി തെറിക്കാനും സാധ്യതയുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം അത്യാവശ്യമാണ്. ആഴ്സണൽ അവസാന മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ടോപ് 4 പ്രതീക്ഷ സജീവമാക്കാൻ ഇന്നത്തെ വിജയത്തോടെ യുണൈറ്റഡിന് ആകും. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് സമനില വഴങ്ങിയിരുന്നു. ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ മടങ്ങി എത്തിയേക്കും. ലൂക് ഷോ, വരാനെ, മക്ടോമിനെ, കവാനി എന്നിവർ ഇന്ന് പരിക്ക് കാരണം ഉണ്ടാകില്ല.

ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

Exit mobile version