Picsart 23 05 19 13 03 46 564

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ ജേഴ്സി പുറത്തിറക്കി

2023/24 സീസണിലേക്കായുള്ള പുതിയ ഹോം കിറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കി. ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ക്ലബ്ബ് മാറിയതിന്റെ 20-ാം വാർഷികമായതിനാൽ ഈ സ്റ്റേഡിയത്തിൽ കളിച്ച ആദ്യ സീസണിന്റെ ഓർമ്മയിലാണ് ജേഴ്സി ഒരുക്കിയത്. സ്‌റ്റേഡിയത്തിന്റെ ഐതിഹാസിക സവിശേഷതകൾ ജേഴ്സിയിൽ സൂചിപ്പിക്കുന്നു. നീല നിറത്തിൽ തന്നെയാണ് പുതിയ ഹോം ജേഴ്സിയും ഒരുക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌.

Exit mobile version