“മാഞ്ചസ്റ്ററിലേക്കുള്ള തന്റെ വരവ് ശരിയാണെന്ന് അഞ്ച് വർഷം കൊണ്ട് തെളിയും” – മഗ്വയർ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ ട്രാൻസ്ഫർ ശരിയാണെന്ന് കാലം തെളിയിക്കും എന്ന് മഗ്വയർ. ഇപ്പോൾ ടീം നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മഗ്വയറിന്റെ മുൻ ടീമായ ലെസ്റ്റർ ആദ്യ നാലിൽ നിൽക്കുകയുമാണ്. എന്നാൽ തന്റെ ട്രാൻസ്ഫർ തനിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു എന്നും ഇനി വരുന്ന വർഷങ്ങൾ അത് തെളിയിക്കും എന്നും മഗ്വയർ പറഞ്ഞു.

അഞ്ച് ആറു വർഷങ്ങൾ ആകുമ്പോഴേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡും താനും ഒരുപോലെ വിജയങ്ങൾ ആസ്വദിക്കുകയായിരിക്കും എന്നും ആ കാലയളവിലേക്ക് യുണൈറ്റഡിനും തനിക്കും ഒരുപാട് നല്ല നിമിഷങ്ങൾ കിട്ടുമെന്നും മഗ്വയർ പറഞ്ഞു. വലിയ ട്രാൻസ്ഫർ തുക തന്നെ സമ്മർദ്ദത്തിൽ ആക്കുന്നില്ല എന്നും മഗ്വയർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും താനും പ്രകടനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും മഗ്വയർ കൂട്ടിച്ചേർത്തു.

Exit mobile version