മാഞ്ചസ്റ്റർ യുണൈറ്റഡ് U-18 ടീമിന് പുതിയ പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 18 ടീമിന്റെ പുതിയ പരിശീലകനായി നീൽ റയാൻ ചുമതലയേറ്റു. മുൻ അണ്ടർ 18 പരിശീലകനായ കീറൻ മകെന്ന ഒഴിഞ്ഞ സ്ഥാനത്തേക്കാണ് നീൽ എത്തിയിരിക്കുന്നത്. മക്കെന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിലെ അസിസ്റ്റൻ കോച്ചായി സ്ഥാനം ഏറ്റിരുന്നു. 11 വർഷക്കാലമായി യുണൈറ്റഡിന്റെ യൂത്ത് ടീമുകളുടെ കോച്ചിങ് സ്റ്റാഫായി നീൽ ഉണ്ട്‌.

കഴിഞ്ഞ സീസണിൽ നോർത്തേൺ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 18 ടീം. ഇപ്പോൾ അണ്ടർ 16 ടീമിന്റെ ചുമതലയിൽ നിന്നാണ് ഇദ്ദേഹം അണ്ടർ 18ലേക്ക് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version