“കെന്നി ഡാഗ്ലിഷിന്റെ രോഗ വാർത്ത ലിവർപൂൾ താരങ്ങളെ ഞെട്ടിച്ചു”

ലിവർപൂൾ ഇതിഹാസ താരവും പരിശീലകനുമായിരുന്ന കെന്നി ഡാഗ്ലിഷിന് കൊറോണ ആയിരുന്നെന്ന വാർത്ത ലിവർപൂൾ താരങ്ങൾക്കും തനിക്കും ഞെട്ടൽ ഉണ്ടാക്കി എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. തങ്ങളുടെ കൂട്ടത്തിലെ ഒരാക്ക് രോഗം വന്നതു പോലെയാണ് തോന്നിയത്‌. താരങ്ങളൊക്കെ വാട്സാപ്പിൽ ഞെട്ടലോടെയാണ് പ്രതികരിച്ചത് എന്നും ക്ലോപ്പ് പറഞ്ഞു.

കെന്നി ശരിക്കും ലിവർപൂളിനൊപ്പം തന്നെ ഉള്ള ആളായാണ് എല്ലാവർക്കും തോന്നിയിട്ടുള്ളത് എന്നും ക്ലോപ്പ് പറഞ്ഞു. താൻ കെന്നിയുടെ കുടുംബവുമായി സംസാരിച്ചു എന്നും ക്ലോപ്പ് പറഞ്ഞു.കൊറോണ സ്ഥിരീകരിച്ചിരുന്ന കെന്നിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ അദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

Exit mobile version