Picsart 23 05 04 22 17 00 833

ഡി ബ്രുയിനെ തിരികെയെത്തി

സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കെ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ക്രിയേറ്റീവ് താരം കെവിൻ ഡി ബ്രുയിനെ പരിക്ക് മാറി തിരികെയെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന രണ്ടു മത്സരത്തിലും പരിക്ക് കാരണം ഡി ബ്രുയിനെ ഉണ്ടായിരുന്നില്ല. ഇന്ന് ബെൽജിയം താരം മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം പരിശീലനം പുനരാരംഭിച്ചു. ശനിയാഴ്ച നടക്കുന്ന ലീഡ്സ് യുണൈറ്റഡിനായ മത്സരത്തിൽ കെ ഡി ബി തിരികെ മാച്ച് സ്ക്വാഡിൽ എത്തും. ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷിക്കുന്ന അഞ്ചു മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചാൽ ലീഗ് കിരീടം സ്വന്തമാക്കാം.

ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദം കളിക്കേണ്ടതുണ്ട്. മെയ് 9ന് അവർ മാഡ്രിഡിൽ വെച്ച് റയൽ മാഡ്രിഡിനെ നേരിടും. ഇപ്പോഴും ട്രെബിൾ കിരീട പ്രതീക്ഷയിൽ ആണ് മാഞ്ചസ്റ്റർ സിറ്റി.

Exit mobile version