“ജോട താൻ മനസ്സിലാക്കിയിരുന്നതിനേക്കാൾ എത്രയോ മികച്ച താരം” – ക്ലോപ്പ്

ലിവർപൂളിന്റെ പുതിയ സൈനിംഗ് ആയ ജോട്ട കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ തന്നെ ഏറ്റവും മികച്ച സൈനിംഗ് ആയി മാറുകയാണ്‌. ഇന്നലെ വെസ്റ്റ് ഹാമിനെതിരെ നേടിയ നിർണായക ഗോൾ ഉൾപ്പെടെ മൂന്ന് ഗോളുകൾ ഇതിനകം തന്നെ ജോട്ട ലിവർപൂളിനയി നേടിക്കഴിഞ്ഞു. ജോട്ടയുടെ പ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. താൻ മനസ്സിലാക്കിയിരുന്നതിനേക്കാൾ വലിയ താരമാണ് ജോട്ട എന്നും അദ്ദേഹം പറഞ്ഞു.

വോൾവ്സിൽ നിന്ന് 48 മില്യൺ നൽകിയായിരുന്നു ലിവർപൂൾ ജോട്ടയെ സൈൻ ചെയ്തത്‌. താരത്തെ സ്വന്തമാക്കാൻ വേണ്ടി ലിവർപൂൾ കഷ്ടപ്പെടേണ്ടു വന്നിരുന്നു എന്ന് ക്ലോപ്പ് പറഞ്ഞു‌‌. താൻ ഏറെ ഇഷ്ടപ്പെടുന്ന കളിക്കാരൻ ആണ് ജോട്ട. ഒരു മികച്ച കളിക്കാരന് വേണ്ട വേഗതയും ഫിസിക്കൽ സ്ട്രെങ്തും ക്രിയേറ്റിവിറ്റും ഒക്കെ ജോട്ടയ്ക്ക് ഉണ്ട് എന്നും ക്ലോപ്പ് പറഞ്ഞു‌.

Exit mobile version