Picsart 23 05 08 12 25 57 060

ഗുണ്ടോഗനെ നിലനിർത്താൻ സിറ്റി, സ്വന്തമാക്കാൻ ബാഴ്സലോണ

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ജർമ്മൻ ഇന്റർനാഷണലിനെ നിലനിർത്താൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ നിലവിലെ മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു. “എന്റെ കരിയറിൽ ഞാൻ പരിശീലിപ്പിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ” ആണ് ഗുണ്ടോഗൻ എന്ന് പെപ് പ്രശംസിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തെ നിലനിർത്താൻ ആഗ്രഹം ഉണ്ടെങ്കിലും ബാഴ്‌സലോണയിലേക്ക് താരം പോകും എന്നാണ് സൂചനകൾ. ദീർഘകാലമായി ബാഴ്സലോണ താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്‌. കഴിഞ്ഞ വർഷങ്ങളിൽ ടീമിന്റെ പ്രധാന താരമായിരുന്ന ഗുണ്ടോഗനെ നിലനിർത്താൻ സിറ്റി ശക്തമായി പോരാടുമെന്നാണ് കരുതുന്നത്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും പ്രധാന മത്സരങ്ങൾ മുന്നിൽ ഉള്ളത് കൊണ്ട് തന്നെ ഗുണ്ടോഗൻ സീസൺ അവസാനിച്ചതിനു ശേഷം മാത്രമെ ഭാവിയെ കുറിച്ച് ഒരു തീരുമാനം എടുക്കൂ.

Exit mobile version