“ഫ്രെഡിന്റെ യുണൈറ്റഡിലേക്കുള്ള വരവ് പോഗ്ബയെ സഹായിക്കും” ബ്രസീൽ ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ഫ്രെഡിന്റെ വരവ് ഏറ്റവും കൂടുതൽ സഹായകരമാവുക പോഗ്ബയ്ക്കെന്ന് ബ്രസീൽ ഇതിഹാസ താരം ഗിൽബേർട്ടോ സിൽവ. ഫ്രെഡ് ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറാണ്. ഫ്രെഡിന്റെ വരവോടെ പോഗ്ബയ്ക്ക് ഡിഫൻസ് നോക്കാതെ മിഡ്ഫീൽഡിൽ അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ പറ്റും. ഗിൽബേർട്ടോ പറഞ്ഞു.

പോഗ്ബ, മാറ്റിച്, ഫ്രെഡ് എന്നിവരെ എങ്ങനെ മിഡ്ഫീൽഡിൽ മൗറീനോ ഉപയോഗിക്കും എന്നാണ് നോക്കുന്നത് ഉറ്റുനോക്കുന്നത് എന്നും മുൻ ലോക ചാമ്പ്യൻ പറഞ്ഞു. ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന ഏഴാമത്തെ ബ്രസീലിയൻ താരമാണ്. ഇതുവരെ വന്നവരിൽ റാഫേൽ,ഫാബിയോ, ആൻഡേഴ്സൺ എന്നിവരാണ് യുണൈറ്റഡിൽ കുറച്ചെങ്കിലും തിളങ്ങിയ ബ്രസീൽ താരങ്ങൾ.

അഞ്ച് വർഷമായി യുക്രൈൻ ക്ലബായ ശക്തറിനായായിരുന്നു ഫ്രെഡ് കളിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version