എവർട്ടൺ പ്രീമിയർ ലീഗിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനത്തും മേഴ്സിസൈഡ് ടീമുകൾ ആയി. ഒന്നാമതുള്ള ലിവർപൂളിന്റെ തൊട്ടുപിറകിലായി എത്തിയിരിക്കുന്നത് ലിവർപൂളിന്റെ ഏറ്റവും വലിയ വൈരികളായ എവർട്ടണാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് എവർട്ടൺ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം.

ലീഗ് കപ്പിൽ ഏറ്റ പരാജയം മനസ്സിൽ വെച്ച് കരുതലോടെയാണ് ഇന്നലെ എവർട്ടൺ കളിച്ചത്. ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ എവർട്ടൺ ക്യാപ്റ്റൻ സിഗുർഡ്സൺ ആണ് വിജയ ഗോൾ നേടിയത്. ഈ ഫലം എവർട്ടണെ 29 പോയിന്റിൽ എത്തിച്ചു. ഒന്നാമതുള്ള ലിവർപൂളിന് 31 പോയിന്റാണ് ഉള്ളത്. പക്ഷെ ലിവർപൂളിന് ഒരു മത്സരം കുറവാണ് എന്ന മുൻതൂക്കം ഉണ്ട്.

Exit mobile version