Picsart 24 05 05 09 22 06 123

ഡേവിഡ് റയ ആഴ്സണലിൽ സ്ഥിര കരാർ ഒപ്പുവെക്കും

ഡേവിഡ് റയ ആഴ്സണലിൽ സ്ഥിര കരാർ ഒപ്പുവെക്കും. ആഴ്സണൽ ബൈ ഓപ്ഷൻ ട്രിഗർ ചെയ്യാൻ തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 27 മില്യൺ ആണ് റയയെ സ്വന്തമാക്കാൻ ആഴ്സണൽ ബ്രെന്റ്ഫോർഡിന് നൽകേണ്ടത്. ഈ സീസൺ തുടക്കത്തിൽ 3 മില്യൺ ലോൺ തുകയ്ക്ക് ആയിരുന്നു റയ ആഴ്സണലിൽ എത്തിയത്.

റയ ഇപ്പോൾ ആഴ്സണലിൽ അർട്ടേറ്റയുടെ ആദ്യ ചോഴ്സ് ആണ്. ആരോൺ റാംസ്‌ഡെയ്‌ലിനെ പിറകിലാക്കു ഒന്നാം സ്ഥാനം സ്വന്തമാക്കാൻ റയക്ക് നേരത്തെ തന്നെ ആയിരുന്നു. ഈ സീസൺ പ്രീമിയർ ലീഗിൽ 15 ക്ലീൻ ഷീറ്റ് നേടിയ റയ ഇതിനകം തന്നെ ഗോൾഡ് ഗ്ലോവ് ഉറപ്പിച്ചു കഴിഞ്ഞു.

ആകെ 30 ലീഗ് മത്സരങ്ങളിൽ നിന്നാണ് താരം 15 ക്ലീൻഷീറ്റ് നേടിയത്. 8 വർഷം മുമ്പ് പീറ്റർ ചെക്ക് ആണ് അവസാനമായി ഗോൾഡ് ഗ്ലോവ് നേടിയ ആഴ്സണൽ താരം.ആഴ്സണലിന്റെ ബിൽഡ് അപ്പ് പ്ലേയും റയ വന്നതോടെ മെച്ചപ്പെട്ടു.

Exit mobile version