പ്രീമിയർ ലീഗിൽ 7 പേർക്ക് കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ചയിൽ നടത്തിയ കൊറോണ പരിശോധനയിൽ 7 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ഏതൊക്കെ ടീമുമാമായി ബന്ധപ്പെട്ട താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കിയിട്ടില്ല.

കളിക്കാരും ക്ലബ് സ്റ്റാഫ് അംഗങ്ങളും അടക്കം 1569 പേരിൽ നടത്തിയ പരിശോധനയിലാണ് 7 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ പരിശോധനയിൽ 6 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയവർ 10 ദിവസം ഐസൊലേഷനിൽ തുടരുമെന്നും പ്രീമിയർ ലീഗ് വ്യക്തമാക്കി.

Exit mobile version