Chelsea Havertz Badishile

അവസാനം പ്രീമിയർ ലീഗിൽ ചെൽസിക്ക് ഒരു ജയം

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ ജയം. മത്സരത്തിൽ ഉടനീളം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ക്രിസ്റ്റൽ പാലസ് ഗോൾ വല കുലുക്കാൻ പാടുപെടുന്ന ചെൽസിയെയാണ് ഇന്ന് കാണാനായത്. ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ മികച്ച ഫോമിലും ആയതോടെ ആദ്യ പകുതി ഗോൾ രഹിതമായി കടന്നുപോയി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചെൽസിയുടെ ഗോൾ പിറന്നത്. ഹകീം സീയെച്ചിന്റെ ക്രോസിൽ നിന്ന് ഹാവേർട്സ് ആണ് ഹെഡറിലൂടെ ചെൽസിയുടെ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റൽ പാലസ് ചെൽസി പെനാൽറ്റി ബോക്സിൽ സമ്മർദ്ധം സൃഷ്ടിച്ചെങ്കിലും ഗോൾ വഴങ്ങാതെ ചെൽസി ജയം സ്വന്തമാക്കുകയായിരുന്നു.

മോശം ഫോമിലൂടെ കടന്നു പോവുന്ന ചെൽസിക്കും പരിശീലകൻ ഗ്രഹാം പോട്ടറിനും ഉണർവേകുന്നതാണ് ഇന്നത്തെ ജയം. ജയത്തോടെ പ്രീമിയർ ലീഗിൽ പോയിന്റിൽ ലിവർപൂളിനൊപ്പമെത്താനും ചെൽസിക്കായി.

Exit mobile version