Picsart 24 08 11 16 17 38 087

ബ്രൂണോ ഫെർണാണ്ടസ് നാലു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ!! പുതിയ കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2027വരെയുള്ള കരാറിലാകും ബ്രൂണോ ഒപ്പുവെക്കുന്നത്. 2028 വരെ ആ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ടാകും.

ബ്രൂണോ ഫെർണാണ്ടസ്

നാലര വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രൂണോ ഫെർണാണ്ടസ് അന്ന് മുതൽ യുണൈറ്റഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. ഇപ്പോൾ യുണൈറ്റഡിന്റെ ക്യാപ്റ്റനുമാണ്. യുണൈറ്റഡിനായി 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ടുതവണ സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയിട്ടുള്ള താരം കൂടുയാണ് ഫെർണാണ്ടസ്.

നാലു വർഷം കൂടെ ബ്രൂണോ ഉണ്ടാകും എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഊർജ്ജം നൽകും. യുണൈറ്റഡ് ഇപ്പോൾ പുതിയ മാനേജ്മെന്റിനു കീഴിൽ ടീം മെച്ചപ്പെടുത്തുന്ന പാതയിലാണ്.

Exit mobile version