വൻ തിരിച്ചുവരവിൽ ബ്രൈറ്റണ് സമനില

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണ് ആവേശകരമായ സമനില. സൗതാമ്പ്ടണെ എവേ മത്സരത്തിൽ നേരിട്ട ബ്രൈറ്റൺ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ഇന്ന് സമനില നേടിയത്. ഹോജ്ബേർഗും ഇങ്സും നേടിയ ഗോളുകളിൽ ഒരു ഘട്ടത്തിൽ സൗതാമ്പ്ടൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയതായിരുന്നു.

അതിനു ശേഷമായിരുന്നു ബ്രൈറ്റന്റെ തിരിച്ചുവരവ്. 67ആം മിനുട്ടിൽ ഡഫി നേടിയ ഗോളിലൂടെ ബ്രൈറ്റണ് പ്രതീക്ഷയായി‌. പിന്നീട് തുടർ ആക്രമണങ്ങൾ നടത്തിയ ബ്രൈറ്റണ് 90ആം മിനുട്ടിൽ പെനാൾട്ടിയും ലഭിച്ചു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മുറേ ബ്രൈറ്റണ് സമനില നേടി കൊടുക്കുകയായുരുന്നു‌. അഞ്ചു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റുമായി ബ്രൈറ്റൺ ഇപ്പോൾ ലീഗിൽ 14ആം സ്ഥാനത്താണ് ‌

Exit mobile version