“റയൽ വിട്ടതിൽ യാതൊരു കുറ്റബോധവും ഇല്ല” -ബെയ്ല്

റയൽ മാഡ്രിഡ് വിട്ട് സ്പർസിലേക്ക് എത്തിയ ഗരെത് ബെയ്ല് ക്ലബ് വിട്ടതിൽ യാതൊരു കുറ്റബോധവും ഇല്ലാ എന്ന് പറഞ്ഞു. തനിക്ക് ഫുട്ബോൾ കളിക്കണം എന്നേ ഉള്ളൂ. അത് മാത്രമെ തനിക്ക് ചെയ്യാൻ ആകു. അതുകൊണ്ട് തന്നെ റയൽ വിട്ടതിൽ സങ്കടം ഇല്ല. ടോട്ടനം താനേറെ ഇഷ്ടപ്പെടുന്ന ക്ലബാണ് എന്നും ഇവിടേക്ക് വന്നതിൽ സന്തോഷം ഉണ്ട് എന്നും ബെയ്ല് പറഞ്ഞു. താൻ പോയതിന് ശേഷം സ്പർസ് ഒരുപാട് മുന്നോട്ട് പോയി. ക്ലബ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തി. ബെയ്ല് പറയുന്നു.

ക്ലബിന് പുതിയ സ്റ്റേഡിയം വന്നു ആതിശക്തമായ സ്ക്വാഡ് ഉണ്ടായി, പ്രീമിയർ ലീഗിൽ സ്ഥിരമായി വലിയ പ്രകടനങ്ങൾ നടത്തുന്നു. അതുകൊണ്ട് തന്നെ ഇവിടെ തിരിച്ചെത്തുന്നതിൽ സന്തോഷം ഉണ്ട്. ബെയ്ല് പറഞ്ഞു. ക്ലബിന്റെ മുന്നോട്ടുള്ള ഈ യാത്രയിൽ തന്നെ കൊണ്ട് ആകുന്ന സഹായങ്ങൾ നൽകുക മാത്രമാണ് ലക്ഷ്യം എന്നും ബെയ്ല് പറഞ്ഞു. ആദ്യ മത്സരത്തിന് താൻ ഇറങ്ങുമ്പോൾ ആരാധകർ ഉണ്ടാകില്ല എന്ന സങ്കടം ഉണ്ട് എന്നും ബെയ്ല് പറഞ്ഞു.

Exit mobile version