“ക്രൂസും, ബെയ്ലും, ഫാബ്രിഗസും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമായിരുന്നു”

താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയിരുന്ന കാലത്ത് മൂന്ന് വൻ താരങ്ങളെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരുന്നു എന്ന് മുൻ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയ്സ് പറഞ്ഞു. ജർമ്മൻ മധ്യനിര താരം ക്രൂസും വെയിൽസിന്റെ ബെയ്ലും ഒപ്പം സ്പാനിഷ് താരം ഫാബ്രിഗസും ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തേണ്ടിയിരുന്നത് എന്ന് മോയ്സ് പറഞ്ഞു.

താൻ പരിശീലകനായി എത്തിയ ആദ്യ സമ്മറിൽ തന്നെ ഇവർ മൂന്നു പേർക്കും വേണ്ടി വലിയ ശ്രമങ്ങൾ നടന്നിരുന്നു എന്നും എന്നാൽ അവസാന ഘട്ടത്തിൽ അതൊക്കെ നടക്കാതെ ആയി എന്നും മോയ്സ് പറയുന്നു. ആ ട്രാൻസ്ഫർ വിൻഡോയിൽ ആകെ ഫെല്ലിനിയെ മാത്രമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാൻ ആയത്. യുണൈറ്റഡിന് വളരെ മോശം സീസണായി അത് പരിണമിക്കുകയും ചെയ്തു.

Exit mobile version