Picsart 23 09 30 20 59 15 783

നാലു ഗോളടിച്ച് ആഴ്സണൽ, ലീഗിൽ രണ്ടാം സ്ഥാനത്തേക്ക്

ആഴ്സണൽ പ്രീമിയർ ലീഗിൽ മുകളിലേക്ക് കയറി വരികയാണ്. ഇന്ന് ബൗണ്മതിനെയും തോൽപ്പിച്ചതോടെ അവർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തികച്ചും ഏകപക്ഷീയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ആഴ്സണൽ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി‌. 17ആം മിനുട്ടിൽ സാകയുടെ വക ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ.

43ആം മിനുട്ടിൽ എങ്കിറ്റിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഒഡെഗാർഡ് ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. 52ആം മിനുട്ടിൽ വീണ്ടും ആഴ്സണലിന് പെനാൾട്ടി ലഭിച്ചു. ഇത്തവണ ഹവേർട്സ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു സ്കോർ 3-0. അവസാനം ബെൻ വൈറ്റ് കൂടെ ഗോൾ നേടിയതോടെ ആഴ്സണൽ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ആഴ്സണൽ 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ആഴ്സണൽ ലീഗിൽ രണ്ടാമത് നിൽക്കുന്നു. ബൗണ്മത് മൂന്ന് പോയിന്റുമായി 18ആം സ്ഥാനത്താണ്‌.

Exit mobile version