Picsart 23 04 20 23 36 01 231

പോചടീനോയുമായി ചെൽസി ചർച്ചകൾ ആരംഭിച്ചു

അടുത്ത സീസണിൽ സ്ഥിര പരിശീലകനായി ആരെ എത്തിക്കണം എന്ന ചർച്ചയിലാണ് ചെൽസി. ലൂയി എൻറികെ, നഗൽസ്മാൻ എന്നിവർക്ക് ഒപ്പം ഇപ്പോൾ ചെൽസി പോചടീനോയുമായും ചർച്ചകൾ നടത്തുകയാണ്. കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ ചെൽസിയുമായി ചർച്ചകൾ നടത്തിയതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു‌. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.

Exit mobile version