Picsart 23 02 19 19 42 40 531

നെയ്മർ ബയേണെതിരെ കളിക്കില്ല എന്ന് ഉറപ്പായി

പാരീസ് സെന്റ് ജെർമെയ്‌നിന് ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുമ്പ് വലിയ തിരിച്ചടി‌. ഇന്നലെ പരിക്കേറ്റ നെയ്‌മർ പരിക്കിനെത്തുടർന്ന് കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ബയേൺ മ്യൂണിക്കിനെതിരെ മാർച് 8ന് പി എസ് ജിക്ക് പ്രീക്വാർട്ടർ രണ്ടാം പാദം കളിക്കേണ്ടതുണ്ട്. ആദ്യ പാദത്തിൽ പി എസ് ജി ബയേണോട് പരാജയപ്പെട്ടിരുന്നു. രണ്ടാം പാദത്തിൽ നെയ്മറിന്റെ സേവനം ഉണ്ടാകില്ല എന്ന് ഉറപ്പായി.

അടുത്ത ഞായറാഴ്‌ച മാഴ്‌സെക്ക് എതിരായ മത്സരവും അതു കഴിഞ്ഞുൾ) നാന്റസിനെതിരായ ലീഗ് 1 മത്സരവും നെയ്മറിന് നഷ്‌ടമാകും. നെയ്മറിന്റെ ലിഗമന്റിന് വലിയ പരിക്ക് ഇല്ല എന്നാണ് ആദ്യ സൂചന. പരിക്കിന്റെ ആദ്യ ചിത്രങ്ങൾ കണ്ടപ്പോൾ നെയ്മറിന് ഈ സീസൺ തന്നെ നഷ്ടപ്പെടും എന്ന് ആശങ്ക ഉണ്ടായിരുന്നു.

Exit mobile version