Picsart 23 09 13 10 07 46 849

നെയ്മറിന്റെ അസിസ്റ്റ്, മാർക്കിനോസിന്റെ ഗോൾ, ഇഞ്ച്വറി ടൈമിൽ ജയിച്ച് ബ്രസീൽ

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീൽ ടീമിന് രണ്ടാം വിജയം. ഇന്ന് പെറുവിനെ നേരിട്ട ബ്രസീലിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അവസാന മിനുട്ട് വേണ്ടി വന്നു അവർക്ക് ഗോൾ കണ്ടെത്താൻ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ വന്നത്‌. നെയ്മറിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മാർക്കിനോസ് വിജയ ഗോൾ കണ്ടെത്തിയത്.

ഇന്ന് മധ്യനിരയിൽ പന്ത് സൂക്ഷിക്കുന്നതിലും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബ്രസീൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ഇന്ന് വിജയിച്ചതോടെ ബ്രസീൽ രണ്ടു മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി യോഗ്യത പോരാട്ടത്തിൽ യോഗ്യത റൗണ്ടിൽ ഒന്നാമത് നിൽക്കുകയാണ്. അർജന്റീനക്കും 6 പോയിന്റ് ഉണ്ട്‌.

Exit mobile version