Picsart 23 08 16 11 01 04 957

നെയ്മറിന്റെ സൗദി അരങ്ങേറ്റം ഓഗസ്റ്റ് 24ന്!!

പി എസ് ജി വിട്ട് അൽ ഹിലാലിൽ എത്തിയ നെയ്മറിന്റെ അരങ്ങേറ്റം ഈ ആഴ്ച ഉണ്ടാകില്ല. അൽ ഹിലാൽ ഈ ശനിയാഴ്ച അൽ ഫൈഹയെ നേരിടുന്നുണ്ട് എങ്കിൽ ആ മത്സരത്തിന് നെയ്മർ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. നെയ്മറിന്റെ അരങ്ങേറ്റം അടുത്ത വ്യാഴാഴ്ച ആകും നടക്കുക. ഓഗസ്റ്റ് 24ന് അൽ ഹിലാൽ എവേ ഗ്രൗണ്ടിൽ വെച്ച് അൽ റെയ്ദയെ നേരിടുന്നുണ്ട്. ആ മത്സരത്തിൽ നെയ്മർ തന്റെ സൗദി അറേബ്യൻ അരങ്ങേറ്റം നടത്തും.

ഈ ശനിയാഴ്ച നടക്കുന്ന അൽ ഹിലാലിന്റെ മത്സരത്തിന് മുന്നോടിയായി നെയ്മറിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. നെയ്മറിന്റെ പ്രസന്റേഷനായി വൻ പരുപാടികൾ ആണ് അൽ ഹിലാൽ പദ്ധതിയിടുന്നത്. പ്രസന്റേഷണായി സ്റ്റേഡിയം നിറയും എന്ന് ഉറപ്പാണ്. അൽ ഹിലാൽ ക്ലബിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണ് നെയ്മറിന്റെത്. പി എസ് ജിയിൽ നിന്ന് 100 മില്യണോളം നൽകിയാണ് അൽ ഹിലാൽ ബ്രസീലിയനെ സ്വന്തമാക്കിയത്‌. നെയ്മറിന് 300 മില്യണിൽ അധികം രണ്ട് വർഷം കൊണ്ട് വേതനമായി അൽ ഹിലാൽ നൽകും.

Exit mobile version