Picsart 23 11 06 22 43 19 909

നെയ്മറില്ലാത്ത അൽ ഹിലാൽ മുംബൈയിൽ വിജയിച്ചു

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മുംബൈ സിറ്റിയെ മുംബൈയിൽ വെച്ച് നേരിട്ട സൗദി അറേബ്യൻ സൂപ്പർ ക്ലബ് അൽ ഹിലാൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. മുംബൈ സിറ്റി ഇന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന നാൽപ്പതു മിനുട്ടുകളോളം അവർ 10 പേരുമായായിരുന്നു കളിച്ചത്. എന്നിട്ടും പൊരുതി നിൽക്കാൻ മുംബൈ സിറ്റിക്ക് ആയി.

54ആം മിനുട്ടിൽ മെഹ്താബ് ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോകുന്നത് വരെ കളി ഗോൾരഹിതമാഹിരുന്നു. അതിനു ശേഷം 62ആം മിനുട്ടിൽ മൈക്കിളും 85ആം മിനുട്ടിൽ മിട്രോവിചും അൽ ഹിലാലിനായി ഗോൾ നേടി. ഇതോടെ അവർ 2-0ന്റെ വിജയം നേടി. 10 പോയിന്റുമായി അൽ ഹിലാൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. മുംബൈ സിറ്റി കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ട് അവസാനം നിൽക്കുകയാണ്.

Exit mobile version