യൂത്ത് ഐ ലീഗ്; എഫ് സി ഗോവയെ തകർത്ത് എം എസ് പി മലപ്പുറം ഒന്നാമത്

- Advertisement -

അണ്ടർ 15 യൂത്ത് ഐ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും എം എസ് പി മലപ്പുറം കയ്യടി വാങ്ങി. ഇന്ന് എഫ് സി ഗോവയെ നേരിട്ട എം എസ് പി മലപ്പുറം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോവയെ തകർത്തു. ഫോർവേഡ് സഹൻ സലീമിന്റെ ഇരട്ടഗോളുകൾ ആണ് എം എസ് പിയെ വിജയിപ്പിച്ചത്. 45, 78 മിനുട്ടുകളിൽ ആയിരുന്നു സഹന്റെ ഗോളുകൾ.

ജയത്തോടെ എം എസ് പി മലപ്പുറം ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കരുത്തരായ ബെംഗളൂരു എഫ് സിയെ എം എസ് പി മലപ്പുറം സമനിലയിൽ തളച്ചിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ സെമി ഫൈനലിനേക്ക് യോഗ്യത നേടും. ഇനി ഒരു മത്സരം മാത്രമാണ് എം എസ് പിക്ക് അവശേഷിക്കുന്നത്. ഫെബ്രുവരി രണ്ടിന് സായി ഗുവാഹത്തിയുമായാണ് ആ പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement